കിഴക്കമ്പലം: ക്രിസ്മസ് ദിനത്തിൽ കിറ്റെക്സ് ലേബർക്യാമ്പിലെ തൊഴിലാളികൾ നടത്തിയ അക്രമസംഭവവുമായി ബന്ധപ്പെട്ട് തൊഴിലുടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കിറ്റെക്സ് കമ്പനിയിലേക്ക് പ്രതിഷേധമാർച്ച് നടത്തും. വൈകിട്ട് 3.30ന് ചേലക്കുളം തൈക്കാവിൽ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് അദ്ധ്യക്ഷനാകും.