പറവൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ സെക്രട്ടറിയും ഉദ്യോഗസ്ഥരും എത്തിയില്ലെന്ന് ആരോപിച്ച് എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ വാക്കൗട്ട് നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പരിഗണനയിലുള്ള വിഷയങ്ങളായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യുന്നതിൽ കഴമ്പില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. സെക്രട്ടറിക്ക് പകരം സൂപ്രണ്ടിന് ചുമതല നൽകിയതിലും ആശയക്കുഴപ്പമുണ്ടായി. ഇതിനെ പ്രതിപക്ഷം ചോദ്യംചെയ്തതോടെ യോഗം ബഹളത്തിൽ കലാശിച്ചു. പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചതിനെത്തുടർന്ന് ചർച്ചയില്ലാതെ അജണ്ടകൾ പാസാക്കി.

എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കവാടത്തിന് മുന്നിൽ ധർണ നടത്തി. എൽ.ഡി.എഫ് ധർണയിൽ ടി.വി. നിഥിൻ, കെ.ജെ. ഷൈൻ, എൻ.ഐ. പൗലോസ് തുടങ്ങിയവരും ബി.ജെ.പി ധർണയിൽ ജി. ഗിരീഷ്, രഞ്ജിത്ത് മോഹൻ, കെ.എൽ. സ്വപ്ന എന്നിവർ സംസാരിച്ചു.