പറവൂർ: പറവൂർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ സദ്ഗയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പറവൂർ നഗരസഭ പരിധിയിലെ സ്‌കൂളുകളിലെ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കും വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കും എം.എൽ.എ സ്പെഷ്യൽ മെറിറ്റ് അവാർഡ് നാളെ (വെള്ളി) രാവിലെ പത്തിന് പറവൂർ വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിക്കും. ഓരോ സ്‌കൂളുകൾക്കും പ്രത്യേക സമയക്രമത്തിലാണ് അവാർഡ് സമ്മാനിക്കുന്നത്.