കുറുപ്പംപടി: ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ വെങ്ങോല യൂണിറ്റ് സമ്മേളനം ഏരിയാ സെക്രട്ടറി മേരി ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജിത കെ.പി അദ്ധ്യക്ഷയായി. സെക്രട്ടറി പൂജ വിനോദ്, ചിന്നമ്മ പി.എം, ഗീത മുരളി തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ ആദരിച്ചു. ഭാരവാഹികളായി സജിത കെ.എ (പ്രസിഡന്റ്), പൂജ വിനോദ് (സെക്രട്ടറി), യാക്കോബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.