gigimol
നൊച്ചിമ സേവന ലൈബ്രറിയുടെ നേതൃത്വത്തിൽ എക്‌സൈസ് വകുപ്പ്, എടത്തല അൽ അമീൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിമുക്തി ലഹരി വിരുദ്ധ സെമിനാറിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ എം.വി. ജിജിമോൾ ക്ലാസെടുക്കുന്നു.

ആലുവ: നൊച്ചിമ സേവന ലൈബ്രറി, എക്‌സൈസ് , എടത്തല അൽഅമീൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിമുക്തി ലഹരിവിരുദ്ധ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുധീർ മീന്ത്രയ്ക്കൽ ഉദ്ഘാടനം ചെയ്തു. സേവന പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷനായി. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.വി. ജിജിമോൾ ക്ലാസെടുത്തു. അൽഅമീൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ മുഖ്യാതിഥിയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്. ശ്രീജ, ഡോ. പി.എ. ഷിബിനിമോൾ, സിവിൽ എക്‌സൈസ് ഓഫീസർ എം.ആർ. സുരേഷ്, സേവന ഭാരവാഹികളായ എ.എ. സഹദ്, എം.പി. നിത്യൻ എന്നിവർ സംസാരിച്ചു.