പറവൂർ: പെരുവാരം - പൂശാരിപ്പടി റോഡിൽ ശിവശക്തി ലൈനിൽ കടത്തുകടവിൽ കെ.കെ. ഷാജിയുടെ വീടിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലിന് ഒന്നാം നിലയിലെ ഒരു മുറിയിലാണ് തീപിടിച്ചത്. ഈസമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. മകൻ തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ തീ കണ്ടത്. പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി അണച്ചു. ലാപ്ടോപ്പ്, എയർ കണ്ടീഷനർ, ടി.വി, ഫർണിച്ചർ എന്നിവ കത്തിനശിച്ചു. ജനലുകൾക്കും വാതിലിനും കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമികനിഗമനം.