
ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് 'ശ്രദ്ധ 2021'ന്റെ സമാപന സമ്മേളനം ആലങ്ങാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിൻസന്റ് കാരിക്കാശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. സി.എൺ. ഹൈദ്രാലി, ജോബി തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. മരിയ പോൾ, നിനു റോസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ 23 മുതൽ പാനായിക്കുളം ലിറ്റിൽ ഫ്ലവർ സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ സർവേകൾ, കൊവിഡ് ബോധവത്കരണം, മെഡിക്കൽ ക്യാമ്പ്, പച്ചക്കറിക്കൃഷി, പുഴയോര ശുചീകരണം, ലഹരി വിരുദ്ധ കാമ്പയിൻ, ഇ-വേസ്റ്റ് ശേഖരണം, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.