കൊച്ചി: പുതുവത്സര ദിനത്തിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ന്യൂ ഇയർ ആഘോഷരാവിന്റെ സമയം പുന: ക്രമീകരിച്ചു. സർക്കാർ ഉത്തരവ് പ്രകാരമുള്ള കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 31 നും ജനുവരി 1 നും ഉള്ള പരിപാടി വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെയാണ് പുനക്രമീകരിച്ചത്. ആഡംബര ക്രൂയിസായ നെഫെർറ്റിറ്റിയിൽ അറബിക്കലടലിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രസകരമായ ഗെയിമുകൾ, തത്സമ സംഗീതം, നൃത്തം, ഭക്ഷണം എന്നിവ പാക്കേജിന്റെ ഭാഗമാണ്. പാക്കേജിലേക്ക് ടിക്കറ്റുകൾ ഒഴിവുണ്ട്.
കെ. എസ്.ആർ.ടി.സി 31 ന് മാത്രം നടത്താൻ തീരുമാനിച്ച പരിപാടിക്ക് വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് യാത്രാക്കാരുടെ ആവശ്യം പരിഗണിച്ചാണ് ജനുവരി ഒന്നിനും നടത്തുന്നത്. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനുമായി ചേർന്നാണ് പരിപാടി. വിവരങ്ങൾക്ക്: തിരുവനന്തപുരം- 97473 14149, പാലക്കാട്- 8714062425, 9447152425, മലപ്പുറം, കോഴിക്കോട്- 9995726885, 9995090216, 85890 38725.