photo
കുഴുപ്പിള്ളിയിൽ നടന്ന പട്ടംപറത്തൽ ശില്പശാലയിൽ നിന്ന്‌

വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിന്റെ ആകാശത്ത് വർണമഴപോലെ തെയ്യപ്പട്ടം ഉയർന്നു. ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടംപറത്തൽ കാണികൾക്ക് നവ്യാനുഭവമായി. വിവിധ നാടൻ കലാരൂപങ്ങളുടെ മാതൃകയിൽ നിർമിച്ചതാണ് പട്ടങ്ങൾ.
കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുഴുപ്പിള്ളി ഇന്ദ്രിയ റിസോർട്ടിൽ രാജേഷ് നായരുടെ നേതൃത്വത്തിൽ നടന്ന വർക്ക് ഷോപ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. വിവിധതരം പട്ടങ്ങളെപ്പറ്റിയും വിവിധ രാജ്യങ്ങളിലെ ഫെസ്റ്റിവലിനെപ്പറ്റിയും പ്രമുഖർ സംസാരിച്ചു. തുടർന്ന് കുട്ടികൾ നിർമ്മിച്ച പട്ടങ്ങൾ ബീച്ചിൽ പറത്തി.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എം.ബി. പ്രീതി, വി.എഫ്.എഫ് ഭാരവാഹികളായ ഒ.കെ. കൃഷ്ണകുമാർ, എൻ.എസ്. സൂരജ്, കൈറ്റ് ലൈഫ് ഫൗണ്ടേഷൻ മെമ്പർ അപർണ നായർ, സലിം അലി എന്നിവർ നേതൃത്വം നൽകി.