
കൊച്ചി: വരാപ്പുഴ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി വരാപ്പുഴ യൂണിറ്റ് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. നിയമപരമായി വ്യാപാരിക്ക് കിട്ടേണ്ട അർഹമായ അവകാശങ്ങളും സംഘടന നേടിയെടുത്ത ആനുകൂല്യങ്ങളും ഓരോവ്യപാരിക്കും കിട്ടിയിരിക്കണമെന്നും അതുകൊണ്ട് ഇവിടുത്തെ വ്യാപാരികളുടെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ജിമ്മി ചക്യത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് കെ.ബി. മോഹനൻ, ജില്ലാ സെക്രട്ടറി കെ.ഗോപാലൻ, സംസ്ഥാന കൗൺസിൽ അംഗം പോൾ തുടങ്ങിയവർ സംസാരിച്ചു.