seminar
പായിപ്ര പഞ്ചായത്തിൽ സംഘടിപ്പിച്ച ഊർജ്ജസംരക്ഷണ ബോധവത്കരണ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിന്റേയും മൂവാറ്റുപുഴ സേഫിന്റേയും സംയുക്താഭിമുഖ്യത്തിൽ പായിപ്ര പഞ്ചായത്തിൽ ഊർജ്ജസംരക്ഷണ ബോധവത്കരണ സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിസ മൈതീൻ അദ്ധ്യക്ഷത വഹിച്ചു. സേഫ് ഡയറക്ടർ സിസ്റ്റർ ലിസി മലേക്കുടി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.ഇ. നാസർ, സാജിദ മുഹമ്മദലി, എം.സി. വിനയൻ, മെമ്പർമാരായ ഇ.എം. ഷാജി, അലിയാസ് എം.എസ്, സുരേന്ദ്രൻ എ.ടി, എൽജി റോയി, സേഫ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലിറ്റി വഴുതനപ്പിള്ളിൽ, സി.ഡി.എസ് ചെയർപേഴ്‌സൺ സിനി സുധീഷ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സർക്കാരിന്റെ ഗോ ഇലക്ട്രിക് കാമ്പയിന്റെ ഭാഗമായാണ് പരിപാടി നടന്നത്. സേഫ് പ്രോഗ്രാം മാനേജർ തോമസ് ജോൺ നേതൃത്വം നൽകി.