rali-

പിറവം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിന റാലി സംഘടിപ്പിച്ചു. ഐ.ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ടൗൺ ചുറ്റി ത്രീ റോഡ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പ്രദീപ് കുമാർ, സാബു.കെ. ജേക്കബ്, കുര്യൻ പുളിക്കൽ, വർഗീസ് നാരേകാട്ട്, ഏലിയാസ് വെട്ടുകുഴി, പോൾ കൊമ്പനാൽ, കെ.വി. സാജു, മേരി ബേബി തുടങ്ങിയവർ സംസാരിച്ചു. മധുര പലഹാര വിതരണവും നടത്തി.