
അങ്കമാലി: പൊതുയിടം സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന മുദ്രാവാക്യവുമായി വനിതകൾ രാത്രി മൂക്കന്നൂരിന്റെ തെരുവുകൾ കയ്യടക്കി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും യുവതികളും പങ്കെടുത്തായിരുന്നു രാത്രി നടത്തം. ഓറഞ്ച് ദി വേൾഡ് കാമ്പയിൻ നെറ്റ്വർക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടിന്റെ നേതൃത്വത്തിലായിരുന്ന പരിപാടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജൊ ആന്റു, ജയരാധാകൃഷ്ണൻ, ജെസ്റ്റി ദേവസ്സിക്കുട്ടി, ലാലി ആൻറു, കെ. ഒ.ജസി എന്നിവർ നേതൃത്വം നൽകി. പാലാ ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പോൾ.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.