കൊച്ചി: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം നോർത്ത് യൂണിറ്റിന്റെ വാർഷികസമ്മേളനം ജനുവരി 28ന് കണ്ണച്ചൻതോട് ടാറ്റാ വർക്കേഴ്സ് യൂണിയൻ ഓഫീസിൽ ചേരും. യൂണിറ്റ് പ്രസിഡന്റ് ഡോ.എ.കെ. ബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി.ടി. തോമസ് എം.എൽ.എ, സിനിമാസംവിധായകൻ കെ.എസ്. സേതുമാധവൻ, സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.

സെക്രട്ടറി പി.എൻ. ശാന്താമണി, ജോയിന്റ് സെക്രട്ടറി മരീന ജോർജ്, വൈസ പ്രസിഡന്റ് കെ.എഫ്. ഫ്രാൻസിസ്, ട്രഷറർ ഐ.എക്സ്. മിന്നറ്റ്, ജില്ലാ കമ്മിറ്റിയംഗം പി.ജി. ആന്റണി എന്നിവർ പ്രസംഗിച്ചു.