കൊച്ചി: ആതുര സേവന പ്രവർത്തനങ്ങൾക്ക് കെ.പി.എം.എസ് തുടക്കം കുറിക്കുന്നു. അമേയം പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റാണ് വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. അമേയത്തിന്റെ ഉദ്ഘാടനവും ആംബുലൻസ് സർവ്വീസിന് പച്ചക്കൊടി വീശലും ജനുവരി ഒന്നിന് വൈകിട്ട് 5 ന് തൃക്കാക്കരയിൽ വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് നിർവ്വഹിക്കും. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് അമേയം.