
കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രധാനമന്തി ആവാസ് യോജന പദ്ധതി പ്രകാരം പണിതീർത്ത വീടുകളുടെ താക്കോൽദാനം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടന്നു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.അവറാച്ചൻ (മുടക്കുഴ), ശില്പ സുധീഷ് (വേങ്ങൂർ), സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.എം സലിം ,സി.ജെ. ബാബു, അനു അബീഷ്, മെമ്പർമാരായ ഏറ്റി അജിത്കുമാർ, പി.ആർ.നാരായണൻ നായർ, ഷോജറോയി, ഡെയിസി ജയിംസ്, ലതാഞ്ജലി മുരുകൻ, അംബിക മുരളീധരൻ, ബീന ഗോപിനാഥ്, രാജേഷ് എം.കെ, ബി.ഡി.ഒ.റഹിമ വി.വി. ജോയിന്റ് ബി.ഡി.ഒ അരുൺകുമാർ. കെ.എ എന്നിവർ പ്രസംഗിച്ചു.