p

കൊച്ചി: ചാൻസലർ പദവിയിൽ തുടരില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭ പാസാക്കിയ നിയമത്തിലൂടെയുള്ള നിയമനം മറികടക്കാൻ ഗവർണർക്ക് സാധിക്കില്ല. വൈസ് ചാൻസലർ നിയമനത്തിൽ നിയമപരമായ നടപടികൾ ഗവർണർ പൂർത്തിയാക്കണം. നിയമവിരുദ്ധമായി സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ ചാൻസലറുടെ അധികാരം ഉപയോഗിച്ച് എതിർക്കണം. ഉന്നത വിദ്യാഭ്യാസമന്ത്രി സെർച്ച് കമ്മിറ്റി റദ്ദാക്കിയതിനെ ഗവർണർ അംഗീകരിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. നിയമസഭ മാറ്റുന്നത് വരെ ചാൻസലർ പദവിയിൽ തുടരാൻ ഗവർണർ ബാദ്ധ്യസ്ഥനാണ്. തെറ്റായ നടപടികളുണ്ടെങ്കിൽ വി.സിയുടെ പുനർനിയമനം റദ്ദാക്കണം.
കേന്ദ്രം 1,10,000 കോടി ചെലവഴിച്ച് മുംബയ് -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നതിനെ എതിർത്തവർ 1,33,000 കോടി രൂപയുടെ സിൽവർ ലൈൻ നടപ്പാക്കുന്നതിൽ യുക്തിയില്ല. സമരം ചെയ്യാൻ യു.ഡി.എഫിന് മറ്റാരുടെയും സഹായം ആവശ്യമില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ അടുത്തഘട്ട സമരപരിപാടികൾ യു.ഡി.എഫ് പ്രഖ്യാപിക്കും.

ചാ​ൻ​സ​ല​ർ​ ​സ്ഥാ​ന​ത്തു​നി​ന്ന്
ഗ​വ​ർ​ണ​റെ മാ​റ്റില്ല​:​ ​കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​ചാ​ൻ​സ​ല​ർ​ ​സ്ഥാ​ന​ത്തു​നി​ന്ന് ​ഗ​വ​ർ​ണ​റെ​ ​സ​ർ​ക്കാ​ർ​ ​മാ​​​റ്റി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ ​പ​ദ​വി​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​തു​ട​ര​ണ​മെ​ന്ന​താ​ണ് ​എ​ൽ.​ഡി.​എ​ഫ് ​നി​ല​പാ​ടെ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ല​പാ​ടി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മു​ണ്ടെ​ന്ന് ​ക​രു​തു​ന്നി​ല്ലെ​ന്നും​ ​കോ​ടി​യേ​രി​ ​ചാ​ന​ൽ​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​പ​റ​ഞ്ഞു.
ക​ണ്ണൂ​ർ​ ​വി.​സി​ ​നി​യ​മ​ന​ ​കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നോ​ട്ടീ​സ് ​ചാ​ൻ​സ​ല​ർ​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ​തി​നാ​ൽ​ ​കൈ​പ്പ​റ്റി​ല്ലെ​ന്ന​ ​നി​ല​പാ​ട് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പ്ര​ക​ടി​പ്പി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​കോ​ടി​യേ​രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​തി​ര​ക്കി​ലാ​യ​തി​നാ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഗ​വ​ർ​ണ​റു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന​ ​ഗ​വ​ർ​ണ​റു​ടെ​ ​ആ​വ​ശ്യം​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​ര​ത്തെ​ ​നി​രാ​ക​രി​ച്ചി​രു​ന്നു.

ഗ​വ​ർ​ണ​ർ​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​ ​ഒ​ഴി​യു​ന്ന​ത്
സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​ദോ​ഷം​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​ ​ഒ​ഴി​യാ​നു​ള്ള​ ​ഗ​വ​ർ​ണ​റു​ടെ​ ​തീ​രു​മാ​നം​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​സ്വ​ത​ന്ത്ര​വും​ ​സു​താ​ര്യ​വു​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കു​മെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​വി.​സി​ ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​തെ​റ്റു​ ​തി​രു​ത്തു​ന്ന​തി​ന് ​പ​ക​രം​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യി​ൽ​ ​തു​ട​രി​ല്ലെ​ന്ന് ​പ​റ​യു​ന്ന​ത് ​നി​യ​മ​ന​ത്തെ​ ​ന്യാ​യീ​ക​രി​ക്കാ​നേ​ ​ഉ​പ​ക​രി​ക്കൂ​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​നേ​രി​ട്ട് ​ക​ത്ത് ​എ​ഴു​തി​യ​ത് ​തെ​റ്റാ​ണെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പ​റ​ഞ്ഞി​ട്ടും​ ​അ​തി​നെ​ ​ന്യാ​യീ​ക​രി​ച്ച​ ​മ​ന്ത്രി​യെ​ ​പു​റ​ത്താ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട​ണം.​ ​ഗു​രു​ത​ര​ ​സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​ത്തി​ന് ​ശേ​ഷ​വും​ ​ഗ​വ​ർ​ണ​റെ​ ​വെ​ല്ലു​വി​ളി​ച്ച​ ​മ​ന്ത്രി​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ടാ​തെ​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​ ​ഒ​ഴി​യു​മെ​ന്ന​ ​പ്ര​ഖ്യാ​പ​നം​ ​സ​ർ​ക്കാ​രി​നും​ ​മ​ന്ത്രി​ക്കും​ ​കൂ​ടു​ത​ൽ​ ​തെ​റ്റു​ക​ൾ​ ​ചെ​യ്യാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കും.​ ​വി​വ​രാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​രേ​ഖ​ക​ൾ​ ​ഗ​വ​ർ​ണ​റു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ​മ​ന്ത്രി​ക്കെ​തി​രെ​ ​ലോ​കാ​യു​ക്ത​യെ​ ​സ​മീ​പി​ക്കാ​ൻ​ ​വൈ​കു​ന്ന​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​വി​ശ​ദീ​ക​രി​ച്ചു