അങ്കമാലി: അങ്കമാലി സ്‌പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 9ന് ഓൾ കേരള ഓപ്പൺ ചെസ് ടൂർണ്ണമെന്റ് നടത്തും. സി.എസ്.എ ഓഡിറ്റോറിയത്തിൽ രാവിലെ 9ന് ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ജെ.ജോയി അദ്ധ്യക്ഷനാകും. കുട്ടികൾക്കും പ്രായമായവർക്കും വനിതകൾക്കും പ്രത്യേക മത്സരങ്ങൾ നടത്തും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ യു.എൻ.എൻവിയോൺമെന്റ് പ്രോഗ്രാം ചീഫ് മുരളി തുമ്മാരുകുടി സമ്മാനദാനം നിർവ്വഹിക്കും. റോജി.എം.ജോൺ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ റെജി മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ജോർജ്ജ്‌ സ്റ്റീഫൻ, കെ.കെ.ജോഷി എന്നിവർ പങ്കെടുക്കും.