കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 8,9 തീയതികളിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക 2022ൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജനുവരി 2 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ എണ്ണം 2500 കടന്നതിനാൽ സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9207027267.