കൊച്ചി: കലൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ജനുവരി 2ന് മന്നം ജയന്തി ആഘോഷങ്ങൾ നടക്കും. എം.പി.അശോക് കുമാർ മന്നം അനുസ്മരണ പ്രഭാഷണം നടത്തും. കരയോഗം വൈസ് പ്രസിഡന്റ് എം.സോമശേഖരൻ അദ്ധ്യക്ഷത വഹിക്കും.