fg

കൊച്ചി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാസമ്മേളനം ജനുവരി ഒന്നിനും രണ്ടിനും എറണാകുളം അദ്ധ്യാപകഭവനിൽ നടക്കും. ഒന്നിന് രാവിലെ 10ന് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

വൈകിട്ട് മൂന്നിന് വനിതാസമ്മേളനം. 4.30ന് ഹൈക്കോടതി ജംഗ്ഷനിൽ പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി. മണി, എൽ. മാഗി, കെ.വി. ബെന്നി, കെ.എസ്. മാധുരീദേവി, അജി നാരായണൻ, കെ.ജെ. ഷൈൻ, ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യൂ, എസ്. ജിതേഷ് ധന്നി​വർ പങ്കെടുത്തു.