
കൊച്ചി: എസ്.എസ്.എഫ് കാമ്പസ് വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് അസംബ്ലി ജനുവരി രണ്ടിന് നടക്കും. രാവിലെ 10ന് കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ കായിക വിദ്യാഭ്യാസ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഡിനോ വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആഷിഖ് സഖാഫി അദ്ധ്യക്ഷത വഹിക്കും.
ജില്ലാ ജനറൽ സെക്രട്ടറി ടി.എച്ച്. നിസാർ, ജില്ലാ പ്രസിഡന്റ് ആഷിക് സഖാഫി, ജില്ലാ ക്യാമ്പസ് സെക്രട്ടറി സി.എ. മുഹമ്മദ് ഇർഫാൻ, ജില്ലാ മീഡിയ സെക്രട്ടറി സൈനുൽ ആബിദീൻ അശ്അരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.