df

കൊച്ചി: കൊവിഡ് മഹാമാരി ഒഴികെയുള്ള പകർച്ചവ്യാധികളിൽ സംസ്ഥാനത്ത് ഈ വർഷം ജനുവരി 1 മുതൽ ഡിസംബർ 30 വരെ 141 പേരാണ് മരണത്തിന് കീഴടങ്ങിയത്. അതിൽ 26 പേരും മരിച്ചത് ഡിസംബറിൽ.

ഏറ്റവും കൂടുതൽപേരെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും രണ്ടാം സ്ഥാനത്ത് പനിയുമാണ്. ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് (ബി, സി, ഇ), വയറിളക്കം മുതലായ ജലജന്യരോഗങ്ങൾ, ചെള്ളുപനി, പേവിഷബാധ, അഞ്ചാംപനി, ചിക്കൻ പോക്സ് എന്നിവയൊക്കെ മരണകാരണങ്ങളായിട്ടുണ്ട്. രോഗബാധയിൽ ഏറ്റവും മുമ്പിൽ പനി ആയിരുന്നു.

 മരണപ്പെട്ടവർ

എലിപ്പനി.................................57

സാധാരണ പനി.................. 40

പേ വിഷബാധ........................15

ഡെങ്കിപ്പനി..............................13

ചെള്ളുപനി.............................7

ഹെപ്പറ്റൈറ്റിസ് (സി)................3

ചിക്കൻപോക്സ്...........................2

ഹെപ്പറ്റൈറ്റിസ് (ബി)................1

ഹെപ്പറ്റൈറ്റിസ് (ഇ)...................1

മലേറിയ......................................1

എച്ച് 1 എൻ 1............................1