പെരുമ്പാവൂർ: അയ്മുറി തിരുഹൃദയ ദേവാലയത്തിൽ വി.സെബസ്ത്യാനോസിന്റെ തിരുഹൃദയത്തിന്റെയും തിരുനാളിന് ഇന്ന് കൊടിക്കയറും. വൈകന്നേരം അഞ്ചിന് കൊടികയറ്റ് വികാരി ഫാ. ബെന്നി പാറേക്കാട്ടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.ശനിയാഴ്ച രാവിലെ വീടുകളിലേക്ക് അമ്പ് എഴുന്നളളിക്കൽ, വൈകന്നേരം 4 ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം. ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ.പോൾ മനയമ്പിള്ളി മുഖ്യ കാർമ്മികത്വം വഹിക്കും. പ്രസംഗം ഫാ. വർഗീസ് പൊട്ടയ്ക്കൽ. വൈകന്നേരം 5.30 ന് പ്രദക്ഷിണത്തോടെ സമാപിക്കും.