പെരുമ്പാവൂർ: മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്ക് രജിസ്‌ട്രേഷൻ നടപ്പാക്കണമെന്ന ബ്രീഡിംഗ് പോളിസി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ആർ. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ് പ്രതിഭകളെ ആദരിച്ചു. മികച്ച ക്ഷീരകർഷകരെ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ. അനീഷ് ആദരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി അബ്ദുൽ സലിം പി.പി (പ്രസിഡന്റ്), സംഗീത. പി.വി, ടോണി രാജു (വൈസ് പ്രസിഡന്റുമാർ), ജോൺസൺ പോൾ (സെക്രട്ടറി), അഖിലേശൻ ഇ.പി, ഷിബി ഇ.വി (ജോയിന്റ് സെക്രട്ടറിമാർ), ഷിബി ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.