കുറുപ്പംപടി: പെരുമ്പാവൂർ നഗരസഭയുടെ കടുവാളിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റലിലേക്കു വിദ്യാർഥിനികൾക്ക് ട്യൂഷൻ എടുക്കുന്നതിനു ട്യൂഷൻ ടീച്ചർമാരെ 2021-22 അദ്ധ്യയന വർഷത്തേക്ക് തിരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ വനിതകളായിരിക്കണം. ഹൈസ്‌കൂൾ തലം ഹിന്ദി, കണക്ക്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകൾ കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10 വൈകിട്ട് 5നകം ലഭ്യമാക്കണം.