കൊച്ചി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ജി.സുധീഷ്‌കുമാർ (രക്ഷാധികാരി) ജി.ജയപാൽ (പ്രസിഡന്റ് ) കെ.പി.ബാലകൃഷ്ണപൊതുവാൾ (ജനറൽ സെക്രട്ടറി ) എൻ.അബ്ദുൾ റസാക്ക് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
കൊച്ചിയിൽ നടന്ന 57ാം സംസ്ഥാന കൺവെൻഷനിലാണ് തിരഞ്ഞെടുപ്പ്. കൺവെൻഷൻ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. സർവീസ് എക്സലൻസ് പുരസ്കാര വിതരണം ഹൈബി ഈഡൻ എം. പി നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ എം.എൽ.എമാരായ ടി.ജെ.വിനോദും കെ.ജെ.മാക്സിയും പുരസ്കാരം നൽകി അനുമോദിച്ചു. കെ.എച്ച്.ആർ.എ ആരംഭിച്ച ദുരിതാശ്വാസ ഫണ്ടിന്റെ ഉദ്ഘാടനം തമിഴ്നാട് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വെങ്കിടസുബ്ബുവും കെ.എച്ച്.ആർ.എ അംഗങ്ങൾക്കുള്ള ആസ്റ്റർ മെഡ്സിറ്റി പ്രിവിലേജ് കാർഡ് വിതരണം ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവനും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.