തൃപ്പൂണിത്തുറ: മെട്രോ റെയിലിനോടനുബന്ധിച്ച് എസ്.എൻ ജംഗ്ഷൻ മുതൽ ഹിൽപാലസ് റോഡ് വരെ 22 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മെട്രോ റെയിൽ - റോഡ് ആക്‌ഷൻ കമ്മിറ്റി കൊച്ചി മെട്രോ എം.ഡിക്ക് 1000 പ്രതിഷേധ പോസ്റ്റ് കാർഡുകൾ അയയ്ക്കും. ജനുവരി 10 രാവിലെ 10 ന് തൃപ്പൂണിത്തുറ മെയിൻ പോസ്റ്റ് ഓഫീസിന് മുന്നിൽ പോസ്‌റ്റ് കാർഡുകൾ പോസ്റ്റു ചെയ്യും. ട്രുറ മദ്ധ്യമേഖല പ്രസിഡന്റ് എം.രവിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ട്രുറ ചെയർമാൻ വി.പിപ്രസാദ്, കൺവീനർ വി.സി ജയേന്ദ്രൻ, കെ.ബാലചന്ദ്രൻ,

എം.സന്തോഷ്‌കുമാർ, വി.ജി മുരളീകൃഷ്ണദാസ്, പി.എം.വിജയൻ,സി.എസ്.മോഹനൻ, എ.മാധവൻകുട്ടി, കെ.ജി നന്ദകുമാർ, മുല്ലക്കര ബാബു, സനിൽകുമാർ,പത്മനാഭൻ, എ.ശേഷാദ്രി, ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.