1

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ പി.ടി.തോമസ് അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു. ശ്രീനാരായണ സാംസ്‌കാരികസമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എൻ.മോഹനൻ അനുസ്മരണ സന്ദേശം നൽകി. ശാഖാ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട് അദ്ധ്യഷത വഹിച്ചു. ശാഖാ സെക്രട്ടറി വിനീസ് ചിറക്കപടി, വൈസ് പ്രസിഡന്റ്‌ കെ.എൻ.രാജൻ, വാർഡ് കൗൺസിലർ സി.സി.വിജു, ശാഖാ ഭാരവാഹികളായ സജീഷ് സിദ്ധാർദ്ധൻ, അഭിലാഷ് മാണികുളങ്ങര, കെ.ടി.പ്രകാശൻ, ഷാൽവി ചിറക്കപടി, പ്രശാന്ത് അമ്പാടി, പ്രസന്ന സുരേഷ്, ബിന്ദു രാധാകൃഷ്ണൻ, മനേഷ് എം.എം, കെ.ടി.ശശി,സുമേഷ് എം.എസ്, നീതു ഷാൽവി, ഷൈല ശശി, ഷനിലാ സലീം, രാഹുൽ എം.ആർ, ദിനൂബ് എം.ആർ, ഷിബു എന്നിവർ നേതൃത്വംനൽകി.