11
മോട്ടോർ വാഹന വകുപ്പ് ബോധവത്കരണ പരിപാടി

തൃക്കാക്കര: മോട്ടോർ വാഹനവകുപ്പ് ബോധവത്കരണ പരിപാടി "നമുക്കറിയാം" സംഘടിപ്പിച്ചു. മദ്ധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ നേതൃത്വം നൽകി. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള ബൈപ്പാസിൽ നിരവധി അപകടങ്ങളാണ് കഴിഞ്ഞവർഷം നടന്നത്. എല്ലാ റോഡ് ഉപയോക്താക്കളും അവരവരുടെ സുരക്ഷ സ്വയം ഉറപ്പുവരുത്തുകയും, അതിനു വേണ്ട എല്ലാ മുൻകരുതലുകളും സ്വയം സ്വീകരിക്കുകയും ചെയ്താൽ ഒരു പരിധിവരെ നമ്മുടെ റോഡപകടങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കും. കാൽനടപ്പാതകൾ ഉപയോഗപ്പെടുത്തി ഒരു റോഡ് നിരീക്ഷണം നടത്താനും അതുവഴി റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ച് മറ്റ് റോഡ് ഉപയോക്താക്കളെ അനുഭാവപൂർവം പരിഗണിച്ച്, വാഹനമോടിച്ചു വരുന്ന ഡ്രൈവർമാരെ പ്രത്യേകം നിരീക്ഷിക്കാനും മോട്ടോർ വാഹന വകുപ്പിന് ലഭ്യമായ വയർലെസ് സംവിധാനം ഉപയോഗപ്പെടുത്തി ഇത്തരം ഡ്രൈവർമാരെ കണ്ടെത്താനും, അവരെ പ്രത്യേകം അനുമോദിക്കാനും, ഒരു പ്രോത്സാഹന സമ്മാനം നൽകാനുമാണ് തീരുമാനിച്ചിട്ടുള്ളത്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനന്തകൃഷ്ണൻ, പാലാരിവട്ടം സി.ഐ സനൽ, എ.എം.വി, നജീബ് കെ.എം, ബിജോയ് പീറ്റർ, വിനോദ് കുമാർ.തുടങ്ങിയവർ നേതൃത്വം നൽകി.