ആലുവ: എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ തൃക്കാക്കര പൊലീസ് സ്റ്റേഷൻ ശുചീകരിച്ചു. കേസുകളിൽപ്പെട്ട് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വാഹനങ്ങളെല്ലാം വശങ്ങളിലേക്ക് ഒതുക്കിയാണ് പൊലീസ് സ്റ്റേഷന് കൂടുതൽ സൗകര്യങ്ങളൊരുക്കിയത്. സി.ഐ ആർ.ഷിബു ശുചീകരണം ഉദ്ഘാടനം ചെയ്തു. എസ്.ഐ. റോയി കെ. പുന്നൂസ്, വിഷ്ണു രഞ്ജിത്ത്, കെ.പി. ഷിബിൻ, അജികുമാർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം സെക്രട്ടറി സി.എ. മുഹമ്മദ് യാസർ, വോളണ്ടിയർ സെക്രട്ടറിമാരായ മുർഷിദ് മുഹമ്മദ്, എം.എസ്. അഖില എന്നിവർ നേതൃത്വം നൽകി.