aeo
മുവാറ്റുപുഴ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൽ ഫോൺ വഴിയുള്ള അന്വേഷണ സംവിധാനത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ രാജശ്രീ രാജു നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ: സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾ ബന്ധപ്പെടുമ്പോൾ ഫോൺ എടുക്കുന്നില്ലെന്ന പരാതിക്ക് പരിഹാരവുമായി മൂവാറ്റുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസ്. പരാതി വ്യാപകമായതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ ഓഫീസുകളിലെയും ഫോണുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പൊതുജനങ്ങൾക്ക് ഫോൺ വഴി വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഫോൺ വഴി അന്വേഷണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചിരുന്നു. അതിന്റെ ഭാഗമായി മൂവാറ്റുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഫോൺ വഴിയുള്ള അന്വേഷണ സംവിധാനത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ രാജശ്രീ രാജു നിർവ്വഹിച്ചു. എ.ഇ.ഒ ഇൻ ചാർജ്ജ് ഡി. ഉല്ലാസ് അദ്ധ്യക്ഷനായി. എച്ച്.എം ഫോറം സെക്രട്ടറി കെ.എം. മുഹമ്മദ്‌, മഞ്ജു രാജൻ, സിന്ധു പി.വി,അനിൽ എ.ഐ എന്നിവർ സംസാരിച്ചു. വിളിക്കേണ്ട നമ്പർ: 0485- 2836354.