തൃപ്പൂണിത്തുറ: തിരുവാങ്കുളം പബ്ലിക് ലൈബ്രറി സീനിയർ സിറ്റിസൺ ഫോറം വാർഷിക പൊതുയോഗവും ക്രിസ്മമസ് - ന്യൂ ഇയർ ആഘോഷവും നടത്തി. പരിപാടിയുടെ ഭാഗമായി കേരളസർക്കാർ വിമുക്തി മിഷന്റെ " ജീവിതം തന്നെ ലഹരി" എന്ന ലഹരി വിരുദ്ധസന്ദേശം നൽകി എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് ഓട്ടംതുള്ളൽ അവതരിപ്പിച്ചു. ഫോറം പ്രസിഡന്റ് അഡ്വ.രാജൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എസ്.കെ നായർ, ലൈബ്രറി പ്രസിഡന്റ് സി.കെ വേണുഗോപാലൻ, ടി.പി കൊച്ചുമോൻ എന്നിവർ സംസാരിച്ചു.