ptz
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജനകീയ കൺവെൻഷൻ . സി.പി.എം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം നിർവഹിക്കുന്നു

പുത്തൻകുരിശ്: ബി.പി.സി.എൽ വില്പനക്കെതിരെ പോരാട്ട ആഹ്വനവുമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ പുത്തൻകുരിശിൽ നടന്നു. സി.പി.എം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് പി.ഡി. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയേ​റ്റംഗം സി.ബി. ദേവദർശനൻ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. അഷറഫ്, അഡ്വ. കെ.എസ്. അരുൺകുമാർ, സി.കെ. വർഗീസ്, കെ.പി. തങ്കപ്പൻ, എം.പി. ജോസഫ്, നിബു കുര്യാക്കോസ്, വി.കെ. അയ്യപ്പൻ, കെ.കെ. ഏലിയാസ്, എം.എൻ. മോഹനൻ, പി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. സമിതിയുടെ നേതൃത്വത്തിൽ 23ന് ജില്ലാ ഹർത്താൽ നടത്താൻ കൺവെൻഷൻ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അടക്കമുളളവർ രക്ഷാധികാരികളായും പി.ഡി. സന്തോഷ്‌കുമാർ ചെയർമാനും കെ.കെ. ഏലിയാസും എം.എൻ. മോഹനൻ ഖജാൻജിയുമായി സംഘാടക സമിതി രൂപികരിച്ചു.