കിഴക്കമ്പലം: ക്രിസ്മസ് ദിനത്തിൽ കിഴക്കമ്പലം കി​റ്റെക്‌സ് ഗാർമെന്റ്‌സിലെ അന്യ സംസ്ഥാനതൊഴിലാളികൾ നടത്തിയ ആക്രമ സംഭവത്തിൽ തൊഴിലുടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പനിയിലേക്ക് മാർച്ച് നടത്തി.

സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ്‌പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടം, ജിൻഷാദ് ജിന്നാസ്, അബിൻ വർക്കി, ലിന്റോ പി. ആന്റോ, എം.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.