mla
വടവുകോട് ബ്ലോക്ക്പഞ്ചായത്ത് ക്ഷീരസംഗമം അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ലോക്ക്പഞ്ചായത്ത് ക്ഷീരസംഗമം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്തോമസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദു മോൻ, വൈസ്‌പ്രസിഡന്റ് അനു അച്ചു, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. വർഗീസ്, സോണിയ മുരുകേശൻ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്ജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ,​ അംഗങ്ങളായ ഷൈജ റെജി, ബേബി വർഗീസ്, എ.വി. ജോയ്, ഡോ. ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.