കോലഞ്ചേരി: പുത്തൻകുരിശ് ഗവ. സർവന്റ്‌സ് സഹകരണസംഘത്തിന്റെ വാർഷീകവും വിദ്യാഭ്യാസ അവാർഡ് വിതരണവും യാത്രഅയപ്പും നടത്തി. പ്ളസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സംഘം പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി വിൽസൻ കെ. സ്‌കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. സുശീല, ബോർഡ് അംഗങ്ങളായ സുരേഷ് ടി. ഗോപാൽ, കെ.കെ. അശോക്‌കുമാർ, പി.എസ്. മണിരാജ്, വി.കെ. സുരേഷ്, കെ.എം. മേരി, സി.കെ. ഷോളി തുടങ്ങിയവർ സംസാരിച്ചു.