അങ്കമാലി: അങ്കമാലി ഹോളി ഫാമിലി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 10ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. നഗരസഭ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. റീത്തപോൾ, റോസിലി തോമസ്, ലക്സി ജോയി, ലോക്കൽ മാനേജർ ആൻസീന, സി. സാനി ജോസ്, സി. ഡെയ്സ് ജോൺ, ബൈജു ദേവസി എന്നിവർ പ്രസംഗിച്ചു.