കോലഞ്ചേരി: മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കടമറ്റം സെന്റ്ജോർജ് യാക്കോബായ പള്ളിയിൽ യാക്കോബായ സംഗമവും വിശ്വാസപ്രഖ്യാപനവും ഇന്ന് നടക്കും. വൈകിട്ട് 6ന് ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഇവാനിയോസ് മാത്യൂസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷനാകും. ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. സ്ലീബാ പോൾ വട്ടവേലിൽ, സി.കെ. ഷാജി, അഡ്വ. പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ സംസാരിക്കും.