sndp
മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്‌കൂൾ എസ്. പി.സി യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ് മൂവാറ്റുപുഴ സി.ഐ. സിജു മാർട്ടിൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്‌കൂൾ എസ്.പി.സി യൂണിറ്റിന്റെ ക്രിസ്‌മസ് അവധിക്കാല ദ്വിദിന ക്യാമ്പ് മൂവാറ്റുപുഴ സി.ഐ. സിജു മാർട്ടിൻ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കും. കായിക പരിശീലനം, പരേഡ്, ദൃശ്യപാഠം തുടങ്ങിയ പരിപാടികളോടെ ക്യാമ്പ് നാളെ വൈകിട്ട് അവസാനിക്കും. യോഗത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ്, യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ, പി.ടി.എ പ്രസിഡന്റ് എൻ.സജീവൻ, സി.പി.ഒ പി.എ. കബീർ, കെ.ജി. ലൈജു, ആശ ഗോപിനാഥ് എന്നിവർ സംസാരിച്ചു.