നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് ജില്ലയിലെ വ്യാപാരികൾക്കായി നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നെടുമ്പാശേരി മേഖലയിൽ നിന്ന് ചേർന്നവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി അദ്ധ്യക്ഷനായിരുന്നു. ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, വി.എ.ഖാലിദ്, കെ.കെ.ബോബി, കെ.ജെ. ഫ്രാൻസിസ്, പി.ജെ ജോയ്, ടി.എസ്. ബാലചന്ദ്രൻ, എം.എസ്. ശിവദാസ് എന്നിവർ പ്രസംഗിച്ചു.