ആലുവ: നവീകരിച്ച ആലുവ - തുരുത്ത് റെയിൽവെ നടപ്പാലം നാളെ രാവിലെ 10.30ന് ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഓ. ജോൺ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാൽനട യാത്രക്കാർക്കായി തുറന്നു കൊടുക്കും. ആലുവ നഗരസഭയും ചെങ്ങമനാട് ഗ്രാമപഞ്ചായത്തും അറ്റകുറ്റപ്പണിക്കാവശ്യമായ പണം അടച്ചില്ലെങ്കിൽ പാലം അടച്ചുപൂട്ടാനുള്ള റെയിൽവേയുടെ നീക്കം തടഞ്ഞത് ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിലാണ്. അടച്ചപൂട്ടിയതിന്റെ 101 -ാം നാളിലാണ് വീണ്ടും തുറക്കുന്നത്.