crime
പ്രതി അസദുൾ അസ്ലാം

മൂവാറ്റുപുഴ: ക്രിസ്മസ്- പുതുവത്സര സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് സ്ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സനിലിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് ഭാഗത്ത് നടന്ന റെയ്ഡിൽ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അസദുൽ ഇസ്ലാം പിടിയിലായി. 200ഗ്രാം കഞ്ചാവും പിടികൂടി. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എം.യു. സാജു, സാജൻ പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീർ മുഹമ്മദ്, അരുൺലാൽ, ജിതിൻ ഗോപി, അനുരാജ്.പി.ആർ, ഡ്രൈവർ സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ 0485-2832623, 9400069564 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സി.ഐ അറിയിച്ചു.