
പറവൂർ: നോർത്ത് പറവൂർ ബ്ലാവത്ത് വീട്ടിൽ (സുരേഷ് നിവാസ് ) സുബ്രഹ്മണ്യന്റെ (സുരേഷ് മെഡിക്കൽസ്, മുൻ കാര്യദർശി മാതാ അമൃതാനന്ദമയിമഠം, പറവൂർ) ഭാര്യ കെ.വി. ദയാവതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: സുന്ദരേഷ്, സുചിത്ര, സുരേഷ്. മരുമക്കൾ: വിൽസി, ബാബു, മായ.