കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത നവകേരള സെമിനാർ സംഘടിപ്പിച്ചു. ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
വി .കെ.ഷാജി സെമിനാർ ഉദ്ഘാടനം ചെയ്തു. ആലുവ സിവിൽ എക്സൈസ് ഓഫീസർ എം.വി.ജിജി മോൾ വിഷയാവതരണം നടത്തി. പുസ്തക പ്രദർശനം, വിദ്യാർത്ഥികളുടെ ആജീവനാന്ത അംഗത്വ വിതരണം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ടി എ ഷെബീറലി നിർവ്വഹിച്ചു. ചൊവ്വര ജനകീയ വായനശാലാ പ്രസിഡന്റ് പി.വി .തങ്കപ്പൻ അദ്ധ്യക്ഷനായി. വിമുക്തി മിഷന്റെ "ജീവിതമാണ് ലഹരി" എന്ന ഓട്ടൻതുള്ളൽ അവതരിപ്പിച്ച എക്സൈസ് പ്രിവന്റീവ് ഓഫിസർ വി. ജയരാജിനെ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.പി.അബു മെമന്റോ നൽകി ആദരിച്ചു. പഞ്ചായത്തംഗം കെ.പി.സുകുമാരൻ, മീനാവേലായുധൻ, കൺവീനർ കബീർ മേത്തർ, പി.ടി.പോളി, പി .കെ. ശശി, ജോർജ്ജ് പെരുമായൻ എന്നിവർ സംസാരിച്ചു.