കാലടി: അയ്യമ്പുഴ കാലടി പ്ലാന്റേഷൻ ഗ്രാമവാസികളിൽ ഭീതി പടർത്തി കാട്ടിൽ നിന്ന് നാട്ടിലെത്തി അലഞ്ഞുതിരിഞ്ഞ കാട്ടുപോത്തിനെ വനപാലകർ പിടികൂടി വനത്തിലേക്ക് കയറ്റിവിട്ടു. കഴിഞ്ഞ ഒരാഴ്ചയായി മഞ്ഞപ്ര, മൂക്കന്നൂർ, അയ്യമ്പുഴ, അതിരപ്പിള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപോത്ത് അലഞ്ഞുതിരിയുകയായിരുന്നു. കാലടി ഫോറസ്റ്റ്റേഞ്ച് ഓഫീസർ ബി.അശോക് രാജ്, ആതിരപ്പിള്ളി റേഞ്ച് ഓഫീസർ പി.എസ്. വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപോത്തിനെ പിടികൂടിയത്.