കോലഞ്ചേരി: ഭക്ഷ്യ സുരക്ഷാകാർഡ് ഉപയോഗിച്ച് കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യ സുരക്ഷാമാർക്കറ്റിൽ നിന്ന് കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തിലുള്ളവർക്ക് തിങ്കളാഴ്ച മുതൽ ഉത്പന്നങ്ങൾ വാങ്ങാമെന്ന് ട്വന്റി20 അധികൃതർ അറിയിച്ചു. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മാർക്കറ്റിന്റെ പ്രവർത്തനം.