ആലുവ: വാർഡിലെ എല്ലാ വീടുകളിലും വിഷുവിന് ഓണക്കോടികൾ സമ്മാനിച്ചതിന് പിന്നാലെ ക്രിസ്മസ് - പുതുവത്സര കേക്കുകൾ നൽകി നഗരസഭ കൗൺസിലർ പ്രീത രവി വീണ്ടും നാട്ടുകാരുടെ പ്രീതിനേടി. ആലുവ നഗരസഭ ഊമംക്കുഴിത്തടം 11-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് കൗൺസിലറായ പ്രീത രവിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കേക്കുകൾ എത്തിച്ചത്. കൊവിഡ് കാലത്തും വാർഡിലെ വീടുകളിൽ ഏറെ സഹായം പ്രീതയുടെ നേതൃത്വത്തിൽ നൽകിയിരുന്നു. പിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ജനറൽ വാർഡിൽ നിന്നാണ് പ്രീത നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.