1
ഫയർഫോഴ്സ് തീ അണക്കുന്നു

തോപ്പുംപടി: വില്ലിംഗ്ടൺ ഐലൻഡിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഏക്കറു കണക്കിന് വരുന്ന സ്ഥലത്ത് നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ തീപിടിച്ചത്. അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം വേമ്പനാട് കായലിനടുത്താണ് ടൺ കണക്കിന് വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് നിക്ഷേപിച്ചിരിക്കുന്നത്. വേമ്പനാട് കായലിന്റെ തീരത്തോട് ചേർന്ന് ഗുരുതരമായ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന രീതിയിലാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ കൊണ്ടാണ് തീയണയ്ക്കാൻ സാധിച്ചത്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പണം പോർട്ട് ട്രസ്റ്റിൽ നിന്ന് ഈടാക്കി ആവശ്യമായ നടപടി മേയർ സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.