satheesan
യുവകലാസാഹിതി ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാനത്തെ അക്കാഡമികളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരെ അവരോധിക്കാനുള്ള നീക്കം തടയണമെന്നും കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും യുവകലാസാഹിതി ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി ഭരണകൂടം മുഖവിലയ്ക്കെടുക്കണമെന്നും ഫാസിസ്റ്റ് കാലത്തെ പ്രതിരോധിക്കാനുള്ള കലാ, സാംസ്‌കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എ. സുധി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യസപര്യയുടെ അരനൂറ്റാണ്ട് പിന്നിട്ട കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറുമായ ആലങ്കോട് ലീലാകൃഷ്ണനെ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ ആദരിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി കെ.എൻ. സുഗതൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, പ്രൊഫ. ജോർജ്ജ് കെ. ഐസക്, എസ്. ശ്രീകുമാരി, ശാരദാ മോഹൻ, മുണ്ടക്കയം സദാശിവൻ, ഷാജി ഇടപ്പള്ളി, എ.പി. ഷാജി, ഇസ്മായിൽ പൂഴിത്തറ, പി.എ. അബ്ദുൾ കരീം, കൊച്ചിൻ നാസർ, ബ്യൂല നിക്‌സൻ, പി.ആർ. പുഷ്പാംഗദൻ, പി. നവകുമാർ, റൈജ അമീർ, ബേബി കരുവേലിൽ തുടങ്ങിയവർ സംസാരിച്ചു.